ലഖ്‌നൗ: രാജ്യത്ത് ഉന്നാവോ സംഭവം ആവര്‍ത്തിയ്ക്കുന്നു . ബലാത്സംഗത്തിനു ശേഷം 18കാരിയെ തീ കൊളുത്തി . പെണ്‍കുട്ടി അതീവഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലാണ് വീണ്ടും അതിക്രൂരത നടന്നത്. ഫത്തേപുര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.
പതിനെട്ടുകാരിയാണ് അതിക്രമത്തിനിരയായത്. ബന്ധുവാണ് പ്രതി. ബലാത്സംഗം ചെയ്ത വിവരം മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതോടെ പ്രതി പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ കാണ്‍പൂരിലെ ലാലാ ലജ്പത് റായി ആശുപത്രിയിലാണുള്ളത്. ഉന്നാവ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടുമൊരു ബലാത്സംഗവാര്‍ത്ത പുറത്തുവരുന്നത്.
കഴിഞ്ഞ ആഴ്ചയായിരുന്നു ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ മണ്ണെണ്ണ ദേഹത്തൊഴിട്ട് തീ കൊളുത്തിയത്.
Post Your Comments