Latest NewsKeralaNews

കോണ്‍ഗ്രസും കമ്മ്യുണിസ്റ്റും മുസ്ലിം ലീഗും ഒരുമിച്ച്‌ പ്രമേയം പാസാക്കിയ ചരിത്രമുണ്ട്; മതകലാപം സൃഷ്ടിക്കാനാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ശ്രമമെന്ന് പി.കെ. കൃഷ്ണദാസ്

കൊച്ചി: പരസ്‌പര വിരോധവും വിയോജിപ്പും മറന്ന് പൗരത്വ ബില്ലിനെതിരെ എല്‍ഡിഎഫും യുഡിഎഫും ഒരുമിക്കുന്നത് രാഷ്ട്ര വിഭജനത്തിന് കളമൊരുക്കാനാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ പേരിലല്ല, പകരം രാജ്യവിരുദ്ധ താത്പര്യം സംരക്ഷിക്കാനാണ് അവർ തിരുവനന്തപുരത്ത് ധർണ നടത്തുന്നത്. അവിശുദ്ധ സഖ്യം രാഷ്ട്ര വിഭജനത്തിലേക്ക് ചെന്നെത്തിക്കുമോയെന്ന് ഞങ്ങൾ ആശങ്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: ആരിലും വിശ്വാസമില്ലെങ്കില്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല; വിമർശനവുമായി ജി. സുധാകരൻ

ജയിലില്‍ കഴിയുന്ന മദനിക്ക് വേണ്ടിയും നോട്ട് നിരോധന സമയത്തും രാമജന്മ ഭൂമി പ്രശ്‌നത്തിലും കോണ്‍ഗ്രസും കമ്മ്യുണിസ്റ്റും മുസ്ലിം ലീഗും ഒരുമിച്ച്‌ നിയമസഭയില്‍ പ്രമേയം പാസാക്കിയ ചരിത്രമുണ്ട്. എന്നാൽ ഇല്ലാത്ത പ്രശ്‌നത്തിന്റെ പേരില്‍ കേരളത്തില്‍ മത കലാപം സൃഷ്ടിക്കുന്നതിനാണ് മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തയാറാകുന്നത്. പൗരത്വ ബില്ലിന്റെ പേരില്‍ മുസ്ലിം സമൂഹത്തിനിടയില്‍ ഭീതിപരത്തുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. അവിശുദ്ധ സംഖ്യം ധര്‍ണ നടത്തേണ്ടത് പാലാരിവട്ടം മേല്‍പ്പാലത്തിന് താഴെ ആയിരുന്നുവെന്നും പി.കെ. കൃഷ്ണദാസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button