KeralaLatest NewsNews

വിവാഹസത്ക്കാരത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം : മുഖം മൂടിവെച്ച സംഘം യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു

ചേര്‍ത്തല: വിവാഹസത്ക്കാരത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം , മുഖം മൂടിവെച്ച സംഘം യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു . തടയാനെത്തിയ അമ്മയ്ക്കും പരുക്കേറ്റു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 10-ാം വാര്‍ഡ് കിഴക്കേച്ചിറ സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ജോര്‍ജിന്റെ മകനായ 21കാരന്‍ എബിനെതിരെയാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ചയില്ല.

ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. മുഖംമൂടി ധരിച്ച ആറംഗ സംഘമാണ് മാരകായുധങ്ങളുമായി എബിനെ ആക്രമിച്ചത്. തടയാനെത്തിയ അമ്മ ബിന്ദുവിനും പരുക്കേറ്റു. എബിന്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഒരു വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരണമെന്നാണ് വിവരങ്ങള്‍. അര്‍ത്തുങ്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button