Latest NewsIndiaNews

ദേശീയ പൗരത്വ നിയമം : സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍: പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതം

കൊച്ചി: ദേശീയ പൗരത്വ നിയമം, സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ഒരു സമുദായത്തെ ലക്ഷ്യം വച്ചിട്ടുള്ളതല്ല. ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ജനങ്ങള്‍ക്ക് രാഷ്ട്രീയ തിരുമാനങ്ങളിലൂടെ എന്ത് പ്രശ്‌നമുണ്ടായാലും സംരക്ഷകരായി കോടതി ഉണ്ട്. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ആശങ്ക വേണ്ട. കേരളം അത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരാണ് എന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

Read Also : രാജ്യസഭയിലും ബില്ല് പാസാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ : ബില്‍ പാസാക്കിയതിനു പിന്നില്‍ സംഘപരിവാര്‍ മുഷ്‌ക്

പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും നാളെ സംയുക്തപ്രക്ഷോഭം നടത്താനിരിക്കെയാണ് നിയമത്തെ പിന്തുണച്ചും നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളിയും ഗവര്‍ണര്‍ രംഗത്തെത്തിയത്.നാളെ രാവിലെ പത്ത് മുതലാണ് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്തപ്രതിഷേധം. പിണറായി സര്‍ക്കാര്‍ വന്നശേഷം ഇതാദ്യമായാണ് ഭരണ-പ്രതിപക്ഷങ്ങള്‍ കൈകോര്‍ത്ത് കേന്ദ്രത്തിനെതിരെ സമരത്തിനിറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button