
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ് തലവനായ സമിതിയാണ് കേസ് അന്വേഷിക്കുന്നത്. മുമ്പ് വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്ഗിന് മുഖ്യ അന്വേഷണചുമതലയും ഊര്‍ജ സെക്രട്ടറി ഡോ. ബി അശോക് പ്രസെന്റിങ് ഓഫീസറായുമാണ് അന്വേഷണ സമിതി രൂപീകരിച്ചത്. തിങ്കളാഴ്ച മുതല്‍ തെളിവെടുപ്പ് ആരംഭിക്കും.
Post Your Comments