Latest NewsNewsIndia

പശ്ചിമബംഗാളില്‍ പൗരത്വബില്‍ സംബന്ധിച്ച പ്രതിഷേധം കലാപമായി മാറി : ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിരോധനം : ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പൗരത്വബില്‍ സംബന്ധിച്ച പ്രതിഷേധം കലാപമായി മാറി . ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിരോധനം. ബംഗാളിലെ അഞ്ച് ജില്ലകളിലാണ് ഇന്റര്‍നെറ്റ് നിരോധിച്ചത്. നിയമത്തിനെതിരെയുള്ള പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് നടപടി. മാള്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ ദിനാജ് പൂര്‍, ഹൗറ ജില്ലകളിലും നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ ബരാസാത്, ബസിര്‍ഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരുയ് പൂര്‍, കാനിംഗ് സബ് ഡിവിഷനുകളിലുമാണ് ഇന്റര്‍നെറ്റ് സേവനം നിരോധിച്ചിരിക്കുന്നത്.

Read Also : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘര്‍ഷം : ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു

മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗൊല റയില്‍വേസ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് തീവണ്ടികള്‍ സമരക്കാര്‍ കത്തിച്ചിരുന്നു. ഇതിന് പിന്നാലെ തൊട്ടടുത്തുള്ള കൃഷ്ണഗഞ്ച് റെയില്‍വേ സ്റ്റേഷനിലെ ഒരു ട്രെയിനിനും സമരക്കാര്‍ തീയിട്ടു. കൊല്‍ക്കത്തയ്ക്ക് തൊട്ടടുത്തുള്ള ഹൗറ സ്റ്റേഷനടുത്ത് നിര്‍ത്തിയിട്ടിരുന്ന 15 ബസ്സുകളാണ് സമരക്കാര്‍ കത്തിച്ചത്.

പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധം ഒരു വര്‍ഗീയകലാപത്തിലേക്ക് വഴിമാറുന്ന സാഹചര്യത്തിലാണ്, മുന്‍കരുതലെന്ന നിലയില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുന്നത്. ചില സംഘടിത വര്‍ഗീയ ശക്തികള്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സംഘടിച്ച് കലാപം അഴിച്ച് വിടാന്‍ ശ്രമിക്കുന്നെന്ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button