ആലപ്പുഴ: മകന്റെ വിവാഹം ആഢംബരമാക്കി ഡിജെ പാര്‍ട്ടി നടത്തിയ സിപിഎം നേതാവിനെ സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴയിലാണ് സംഭവം. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സിവി മനോഹരനെയാണ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്. ആറുമാസത്തേക്ക് ആണ് നടപടി.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഏര്യകമ്മിറ്റി യോഗത്തിലാണ് തീരുമാനം ആയത്. മകന്റെ വിവാഹത്തോട് അനുബന്ധിച്ച് കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സിവി മനോഹരന് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചതായാണ് ആരോപണം ഉയര്‍ന്നത്. അതേസമയം വിവാഹ പാര്‍ട്ടിക്കിടെ ചിലര്‍ ബഹളം വെക്കുകയും കയ്യാങ്കളിയിലേക്ക് നീങ്ങിയതായും ആരോപണമുണ്ട്.
Post Your Comments