ന്യൂഡൽഹി: പൗരത്വ ബില്ലിനെത്തുടർന്നുള്ള വടക്കു കിഴക്കൻ സംസഥാനങ്ങളിലെ ആശങ്ക ഉടൻ പരിഹരിക്കുമെന്ന് അമിത് ഷാ. അസം അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സംസ്‌കാരം, ഭാഷ, രാഷ്ട്രീയാവകാശങ്ങള്‍, സാമൂഹികാസ്തിത്വം എന്നീ കാര്യങ്ങളിലൊന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ല. അവയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബില്ലിൽ ചെറിയ മാറ്റങ്ങളും കൊണ്ടുവരും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെറ്റിദ്ധാരണകള്‍ പരത്തി പ്രക്ഷോഭം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം. പ്രതിഷേധ പ്രകടനങ്ങള്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വ്യാപക അക്രമങ്ങളിലാണ് കലാശിക്കുന്നത്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ആളിക്കത്തിക്കുന്നത് കോണ്‍ഗ്രസാണ്. ബില്ല് നിയമമായതോടെ കോണ്‍ഗ്രസിന് വയറു വേദന ആരംഭിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് അവര്‍ അക്രമം അഴിച്ചു വിടുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
Post Your Comments