പഞ്ചാബ്: ദേശീയ സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ കിരീടം തിരിച്ച് പിടിച്ച് കേരളം. 273 പോയിന്റ് നേടിയ കേരളത്തിന് തൊട്ടുപിന്നില്‍ 247 പോയിന്റുമായി മഹാരാഷ്ട്രയും 241 പോയിന്റുമായി ഹരിയാനയുമുണ്ടായിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ സൂകൂള്‍മീറ്റ് ഒറ്റ ചാമ്പ്യന്‍ഷിപ്പായി നടത്തുന്നത്. 2015 ല്‍ കോഴിക്കോട് നടന്ന മത്സരത്തിലാണ് കേരളത്തിന്റെ അവസാന കിരീട നേട്ടം.
കേരളത്തിന്‍െ ആന്‍സി സോജനാണ് മീറ്റിലെ മികച്ച താരം. 100 മീറ്ററിലും 200 മീറ്ററിലും ലോംഗ്ജംമ്പില്‍ മീറ്റ് റെക്കോര്‍ഡോടെയും 4×100 മീറ്ററില്‍ സ്വര്‍ണ്ണം നേടിയതോടെയുമാണ് ആന്‍സി മീറ്റിലെ മികച്ച താരമായത്. ആന്‍സി സോജന്റെ അവസാന മീറ്റ് കൂടിയാണിത്. കൊടുംതണുപ്പിനെ മറികടന്നാണ് കേരളത്തിന്റെ ഈ സുവര്‍ണനേട്ടം. നാലാം ദിവസം അവസാനിച്ചപ്പോള്‍ മൂന്ന് പോയിന്റ് മാത്രമാണ് കേരളത്തിന് ലീഡുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് നടന്ന ആറ് ഫൈനലുകളില്‍ രണ്ട് വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും സ്വന്തമാക്കിയാണ് ലീഡ് ഉയര്‍ത്തിയത്. ആകെ എട്ട് സ്വര്‍ണമാണ് മീറ്റില്‍ കേരളം സ്വന്തമാക്കിയത്.
Post Your Comments