Latest NewsKeralaNews

സംസ്ഥാനത്തിന് ഇന്ന് കറുത്ത ഞായര്‍ : വാഹനാപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞത് എട്ട് പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് കറുത്ത ഞായര്‍. വിവിധ വാഹനാപകടങ്ങളിലായി ജീവന്‍ പൊലിഞ്ഞത് എട്ട് പേര്‍ക്കാണ്. കോഴിക്കോട്, കാസര്‍ഗോഡ്, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അപകടങ്ങള്‍ സംഭവിച്ചത്. എറണാകുളം ഇരുമ്പനത്ത് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് രണ്ട് പേര്‍ മരണത്തിന് കീഴടങ്ങിയത്. തൊടുപുഴ സ്വദേശിനി ബില്‍ക്കിസ്, മകള്‍ ഷൈല എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന്ന ഹസീഫിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയത്.

Read Also : ലിഫ്റ്റ് ചോദിച്ച് കയറിയത് മരണത്തിലേയ്ക്ക് : ചരക്ക് ലോറിയും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട് കുഞ്ചത്തൂര്‍ പത്താം മൈലില്‍ ബൈക്കും കര്‍ണാടക ആര്‍.ടി.സിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാസര്‍കോട് കുഡ്‌ലു സ്വദേശികളായ സുനില്‍, ഗണേഷ് എന്നിവരാണ് മരിച്ചത്. താമരശേരി പെരുമ്ബള്ളിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു. വയനാട് വെള്ളമുണ്ട സ്വദേശി ജിനില്‍ ജോസ്, സഹോദരന്‍ ജിനീഷ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അപകടം. ആലപ്പുഴ കളപ്പുരയില്‍ ബൈക്ക് യാത്രികരായ വാടക്കല്‍ സ്വദേശികളായ ബാബു, മകന്‍ അജിത് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ലോറി സഡന്‍ ബ്രേക്കിട്ടപ്പോള്‍ പിന്നില്‍ വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടുപേരും തത്ക്ഷണം മരിച്ചു. കോഴിക്കോട് മുക്കത്ത് ടിപ്പര്‍ ലോറി കടയിലേക്ക് പാഞ്ഞുകയറി. സാരമായ പരുക്കുകളോടെ ഡ്രൈവര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button