ഹൈദരാബാദ്•ഹൈദരാബാദില്‍ 14 വയസുകാരിയെ അയല്‍ക്കാരനായ ആണ്‍കുട്ടി ബലാത്സംഗം ചെയ്തു. വീടിന് പുറത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ കൗമാരക്കാരന്‍ അനുനയത്തില്‍ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിന് ശേഷം കാണാതായ ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പ്രതിക്കെതിരെ ഇന്ത്യന്‍ (ഐപിസി) സെക്ഷൻ 376, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമത്തിലെ 3, 4 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കൗമാരക്കാരനെ പിടികൂടാൻ പോലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. കുട്ടി പ്രതിയുടെ പ്രായം ഏകദേശം 18-19 വയസ്സ് ആണെന്ന് പറയപ്പെടുന്നതായും പോലീസ് പറഞ്ഞു.
ഹൈദരാബാദിൽ ഒരു വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ഏതാനും ആഴ്ചകള്‍ക്കകമാണ് സംഭവം. നവംബർ 27 ന് 27 കാരനായ വെറ്റിനറി ഡോക്ടറെ നാല് പേർ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ഈ സംഭവം രാജ്യവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. പിന്നീട് പോലീസ് പ്രതികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
Post Your Comments