Latest NewsUAENews

യു.എ.ഇയുടെ നേട്ടങ്ങളുടെ പട്ടിക പുറത്തുവിട്ട് ശൈഖ് മുഹമ്മദ്

ദുബായ്: യു.എ.ഇ. യുടെ നേട്ടങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിന്‍ റാഷിദ് അല്‍മക്തൂം. 2019- ല്‍ യു.എ.ഇ നേടിയ മികവിന്റെ പട്ടികയുമായി ഫെഡറല്‍ കോംപറ്റീവ്‌നെസ് ആന്‍ഡ് സ്‌ററാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തിറക്കിയ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. പതിമൂന്ന് ഇനങ്ങളിലാണ് യു.എ.ഇ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയത്.

Read also: യുഎഇയിൽ കനത്ത മഴ തുടരുന്നു; യാത്രക്കാര്‍ റോഡില്‍ കുടുങ്ങിയത് അഞ്ച് മണിക്കൂര്‍ വരെ

വൈദഗ്ധ്യം ലഭ്യമാക്കുന്നതില്‍ മികച്ച രാജ്യം, മികച്ച പൊതു- സ്വകാര്യമേഖലാപങ്കാളിത്തം, ഏറ്റവുംകുറഞ്ഞ സര്‍ക്കാര്‍ ബ്യൂറോക്രസി, ഏറ്റവുംലളിതമായ കുടിയേറ്റനിയമം, സാമൂഹിക ഉത്തരവാദിത്വം നിറവേററുന്നതിലെ കൃത്യത എന്നീ മേഖലകളിലെല്ലാം യുഎഇ നേട്ടം സ്വന്തമാക്കി. കൂടാതെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ യാത്ര-ടൂറിസം മേഖലയുടെ വിലയിരുത്തലില്‍ മികച്ച മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ കാര്യത്തില്‍ യു.എ.ഇയാണ് മുന്നില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button