ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ഐക്യത്തോടെ നില്‍ക്കണമെന്നും ഇപ്പോള്‍ അതു ചെയ്തില്ലെങ്കില്‍ അംബേദ്കര്‍ നിര്‍മിച്ച ഇന്ത്യന്‍ ഭരണഘടന തകര്‍ത്തെറിയപ്പെടുമെന്നും ആഹ്വാനംചെയ്ത് പ്രിയങ്ക ഗാന്ധി. ഡല്‍ഹി രാംലീല മൈതാനിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ഇന്ത്യ ബച്ചാവോ റാലി’യില്‍ പ്രസംഗിക്കുമ്പോഴാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്.
ബി.ജെ.പി. സര്‍ക്കാര്‍ ജനങ്ങളെയും അവരുടെ വികാരങ്ങളെയും കണക്കിലെടുക്കുന്നില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി ആറ് വര്‍ഷങ്ങള്‍ക്കു ശേഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. ബി.ജെ.പി വന്നതോടെ ആളുകളുടെ തൊഴില്‍ നഷ്ടപ്പെട്ടു. കര്‍ഷകര്‍ കഷ്ടപ്പെടുന്നു. മോദി വന്നപ്പോള്‍ ഉള്ളിവിലയും തൊഴിലില്ലായ്മയും മാത്രമാണ് വര്‍ധിച്ചതെന്നും പ്രിയങ്ക ആരോപിച്ചു.
Post Your Comments