ലേലത്തിലൂടെ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ചോദ്യം ചെയ്ത യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ വിരുദുനഗറിലാണ് ദാരുണ സംഭവം. കോട്ടൈപ്പെട്ടി പഞ്ചായത്തിലെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി ലേലം വച്ചു. ഇത് ബാങ്ക് ജീവനക്കാരനായ സതീഷ് കുമാര്‍ ചോദ്യം ചെയ്തു. ഇതോടെ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഇയാളെ അടിക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനം ലേലം ചെയ്യുന്നതിനായി ഗ്രാമമുഖ്യനാണ് യോഗം വിളിച്ചു ചേര്‍ത്തത്. അണ്ണാ ഡിഎംകെ നേതാക്കളില്‍ നിന്ന് മൂന്ന് പേരെ തിരഞ്ഞെടുത്ത ശേഷം ഒരാളെ പ്രസിഡന്റാക്കാനായിരുന്നു തീരുമാനം. ലേലം പിടിക്കുന്നയാള്‍ വലിയ തുക സംഭാവന നല്‍കണം. ഇത് പഞ്ചായത്തിന്റെ വികസനത്തിനും ക്ഷേത്രത്തിനുമായി എടുക്കും. ലേലത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് മാത്രമേ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനും സാധിക്കൂ. ഇത് ചോദ്യം ചെയ്തതോടെയാണ് സതീഷിന് മര്‍ദ്ദനമേറ്റത്. അടിയേറ്റ് വീണ സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അയ്യായിരത്തിലേറെ വോട്ടര്‍മാരാണ് കോട്ടൈപ്പെട്ടി പഞ്ചായത്തിലുള്ളത്. സംഭവത്തില്‍ ഏഴ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments