KeralaLatest NewsNews

വാഹനാപകടത്തില്‍ പരിക്കേറ്റ കുട്ടിയെ കാര്‍ യാത്രക്കാര്‍ വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പാലക്കാട്: ചിറ്റൂരില്‍ കാറിടിച്ച് വീണകുട്ടിയെ  ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെ വഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍  മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കമ്മീഷന്‍ അംഗം പി.മോഹന്‍ദാസാണ് സ്വമേധയ കേസെടുത്ത് അന്വഷണത്തിന് ഉത്തരവിട്ടത്.മൂന്നാഴ്ചകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
അശ്രദ്ധവും അപകടകരവുമായി വാഹനം ഓടിച്ചതിനു പുറമെ അപകടമുണ്ടാകുമ്പോള്‍ ഡ്രൈവര്‍മാര്‍ ധാര്‍മികമായി പാലിക്കേണ്ട ബാധ്യതകളുടെ ലംഘനമാണ് നടന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഡ്രൈവറുടെ അശ്രദ്ധമൂലം നഷ്ടപ്പട്ടത്  ഒരു കുട്ടിയുടെ വിലപ്പെട്ട ജീവനാണെന്നും കമ്മീഷന്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കൈതക്കുഴിക്കു സമീപം റോഡരികില്‍ നില്‍ക്കുകയായിരുന്ന സുജിത്തിനെ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.ഇടിച്ച വണ്ടിയുടെ ഡ്രൈവര്‍തന്നെയാണ് ആശുപത്രിയില്‍ കൊണ്ട്പോകാമെന്ന് പറഞ്ഞ് വഴിയില്‍ ഇറക്കിവിട്ടത്.  ഇടയ്ക്കു വച്ച് ടയര്‍ പഞ്ചറായെന്നു പറഞ്ഞു കുട്ടിയെയും അയല്‍വാസിയെയും  വഴിയില്‍ ഇറക്കി കാര്‍യാത്രക്കാര്‍ സ്ഥലം വിട്ടു.കൂട്ടിയെ പിന്നീട് മറ്റൊരു വാഹനത്തി്ല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  മരിക്കുകയായിരുന്നു.  കൃത്യസമയത്ത് ചികിത്സ കിട്ടാത്തതാണ് മരണകാരണം.  അഞ്ചുമണിക്ക് അപകടം നടന്നെങ്കിലും ആറരയ്ക്കാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്.

ഏഴാക്ലാസ്സ് വിദ്യാര്‍ത്ഥിയായ സുജിത്ത് ഇരട്ടക്കുളത്ത് മുത്തശ്ശന്റെ ചരമവാര്‍ഷികചടങ്ങുകളുമായി ബന്ധപ്പെട്ട് എത്തിയാതാണ്. കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോകാന്‍ റോഡരികില്‍ നില്‍ക്കുമ്പാഴാണ് അപകടമുണ്ടായത്.് അബ്ദുള്‍ നാസറിനെ   പിന്നീട് കസബ പോലീസ് അറസ്റ്റ് ചെയിതുരുന്നു.

അപകടമുണ്ടാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ബോധവല്‍ക്കരണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കുന്നുണ്ട്. എന്നിട്ടും ഇത്തരം
സംഭവങ്ങള്‍ നടക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button