കോഴിക്കോട്: വീട്ടമ്മയെ വൈദികന്‍ പീഡിപ്പിച്ച സംഭവം, വിവരം പുറത്തറിയാതിരിയ്ക്കാന്‍ ബിഷപ്പ് വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി മൊഴി. കോഴിക്കോട്
ചേവായൂരില്‍ വൈദികനെതിരായ ബലാത്സംഗക്കേസിലാണ് താമരശേരി ബിഷപ്പിനെതിരെ വീട്ടമ്മയുടെ മൊഴി പുറത്തുവന്നിരിക്കുന്നത്..വൈദികനെതിരായ പരാതിയുമായി ആദ്യം സമീപിച്ചത് ബിഷപ്പിനെയായിരുന്നു. എന്നാല്‍ ബിഷപ്പിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടിയില്ലെന്ന് വീട്ടമ്മയുടെ മൊഴിയില്‍ കുറ്റപ്പെടുത്തുന്നു.
Read also : മാവേലിക്കരയിലും വൈദീക പീഡനം: പള്ളിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച വൈദികന്‍ ബിനു ജോര്‍ജ്ജിനെതിരെ കേസ്
2017ല്‍ കോഴിക്കോട് ചേവായൂരില്‍ വീട്ടില്‍ വച്ച് വീട്ടമ്മയെ വൈദികന്‍ മനോജ് പ്ലാക്കൂട്ടം ബലാത്സംഗം ചെയ്തു എന്നതാണ് കേസ്. കുട്ടികള്‍ ഇല്ലാതിരുന്ന സമയത്ത് വൈദികന്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വീട്ടമ്മയുടെ പരാതി. സംഭവം നടന്ന് ഏഴുദിവസത്തിനകം താമരശേരി ബിഷപ്പിനെ കണ്ട് വൈദികനെതിരെ പരാതി നല്‍കി. എന്നാല്‍ ബിഷപ് റെമിജിയോസ് ഇഞ്ചനാനിയേലിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടിയില്ല എന്ന് വീട്ടമ്മ നല്‍കിയ മൊഴിയില്‍ പറയുന്നു.
വൈദികനെതിരെ പരാതിയുമായി ആദ്യം സമീപിച്ചത് ബിഷപ്പിനെയാണെന്ന് മൊഴിയില്‍ വീട്ടമ്മ വ്യക്തമാക്കുന്നു. ഇദ്ദേഹം രണ്ടുവൈദികരെ തന്റെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ആരോപണത്തിന് പരിഹാരമുണ്ടാക്കാമെന്നായിരുന്നു ഈ വൈദികരുടെ വാഗ്ദാനം. ഇത് വിശ്വസിച്ചാണ് പൊലീസില്‍ പരാതിപ്പെടാതിരുന്നതെന്നും വീട്ടമ്മയുടെ മൊഴിയില്‍ പറയുന്നു.
Post Your Comments