എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണവും എല്ലുകളുടെ ആരോഗ്യവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. എല്ലുകളുടെ ആരോഗ്യത്തിനായി ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് അറിയേണ്ടേ…
പയറുപരിപ്പു വര്‍ഗങ്ങളിലും ഇലക്കറികളിലും അണ്ടിപ്പരിപ്പിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. ചെറിയ മുള്ളോടുകൂടിയ മത്സ്യം, മത്തി, നെയ്മത്തി, നെത്തോലി എന്നിവയിലും കാല്‍സ്യം സമൃദ്ധമാണ്.
ശരീരത്തിന് ഏറ്റവും ആവശ്യമായ ഒരു ധാതുവാണ് കാത്സ്യം. ഏകദേശം ഒരു കിലോയോളം നമ്മുടെ ശരീരത്തില്‍ കാണപ്പെടുന്നുണ്ടെങ്കിലും അതിന്റെ 99 ശതമാനവും എല്ലുകളാണ് ശേഖരിക്കുന്നത്. ശരീരത്തിലെ മറ്റു പ്രധാന പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം ആവശ്യമാണ്.
കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കില്‍ വൈറ്റമിന്‍ ഡിയുടെ സാന്നിധ്യം ആവശ്യമാണ്. ശരീരത്തിന് ആവശ്യമുള്ള തൊണ്ണൂറു ശതമാനം വൈറ്റമിന്‍ ഡിയും ശരീരത്തില്‍ തന്നെ ഉല്‍പാദിപ്പിക്കുന്നതാണ്. പ്രായം കൂടിയവരിലും അധികം വെയിലു കൊള്ളാത്തവരിലും വൈറ്റമിന്‍ ഡിയുടെ അഭാവം കൂടുതലാണ്. വേനല്‍ക്കാലത്ത് ഒരു ദിവസം 15 മുതല്‍ 30 മിനിറ്റുവരെ സൂര്യപ്രകാശം ഏല്‍ക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തേക്ക് വരെയുള്ള വൈറ്റമിന്‍ ഡി ശരീരം ഉല്‍പാദിപ്പിക്കും. മുട്ടയുടെ മഞ്ഞ, നെയ്യ് മത്തി, കരള്‍, മത്തി എന്നിവയില്‍ വൈറ്റമിന്‍ ഡി ഉണ്ട്.
പേശികളുടെ ബലത്തിനും എല്ലുകളുടെ ആരോഗ്യത്തിനും മഗ്‌നീഷ്യം അത്യാന്താപേക്ഷിതമാണ്. പാരാതൈറോയിഡ് ഹോര്‍മോണിന്റെ ശരിയായ പ്രവര്‍ത്തനത്തിനു മഗ്‌നീഷ്യം ആവശ്യമാണ്. കാല്‍സ്യം വലിച്ചെടുക്കുന്നതില്‍ പാരാ തൈറോയിഡ് ഹോര്‍മോണിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്.ചെറുപയര്‍,ഡാല്‍പരിപ്പ് എന്നിവ ഭക്ഷണത്തില്‍ നിത്യവും ഉള്‍പ്പെടുത്തണം. കാത്സ്യം ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. ചീസോ അല്ലെങ്കില്‍ പനീറോ ധാരാളം കഴിക്കാന്‍ ശ്രമിക്കുക. ചീസ് ഇഷ്ടപ്പെടാത്തവര്‍ ബട്ടര്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. കാത്സ്യം ?ധാരാളം അടങ്ങിയ ഒന്നാണ് തൈര്.
ശാരീരിക പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിന് സഹായിക്കുന്ന രണ്ട് ഫാറ്റി അമ്ലങ്ങളാണ് ഒമേഗ ത്രീയും ഒമേഗ സിക്‌സും. കാത്സ്യത്തിന്റെ അളവു വര്‍ധിപ്പിക്കുന്നതിലും എല്ലിന്റെ ബലം വര്‍ധിപ്പിക്കുന്നതിലും ഒമേഗ 3 സഹായിക്കുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. മത്സ്യത്തിലും വാള്‍നട്ട്, സോയ, സ്പിനാച്ച്, രാജ്മ, ഉഴുന്ന്, കടുക്, ഉലുവ എന്നിവയിലും സസ്യസ്രോതസ്സായി ഒമേഗ 3 കാണപ്പെടുന്നു.
Post Your Comments