Latest NewsNewsIndia

ക്രൂരതയ്ക്ക് അറുതിയില്ല; എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് പിതാവ്

പീഡനങ്ങൾക്ക് അറുതിയില്ല സ്വന്തം  പിതാവിൽ നിന്നും എട്ട് വയസ്സ് പ്രായമുള്ള മകൾക്ക് പീഡനം . മധ്യപ്രദേശിലെ നീമുച്ച്‌ നഗരത്തിലാണ് സംഭവം നടന്നത്. ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ലഭിച്ച അജ്ഞാതന്‍റെ ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.പിതാവ് മദ്യത്തിന്‍റെ ലഹരിയിലായിരുന്നു എന്ന് പോലീസ് പറയുന്നു.

തനിക്കുനേരെയുണ്ടായ ആക്രമണം പെണ്‍കുട്ടി കൗണ്‍സിലറോട് വ്യക്തമാക്കുകയും ഇവര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. കുട്ടിയെ വൈദ്യപരിശോധന നടത്തിയതോടെ ബലാത്സംഗം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.തുടർന്ന്   കുട്ടിയുടെ പിതാവിനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

അ‍ജ്ഞാതന്‍ വ്യക്തമാക്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എന്നും രാത്രിയില്‍ മദ്യപിച്ചെത്തുന്ന ഇയാള്‍ മകളെ മര്‍ദ്ദിക്കുമായിരുന്നു. ഇതിനിടയിൽ  പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശ്രമം തുടര്‍ന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷമാണ് അവരുടെ വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്താനായത്. ” – ചീഫ് സൂപ്രണ്ട് ഓഫ് പൊലീസ് രാകേഷ് മോഹന്‍ ശുക്ല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button