നിങ്ങളുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പച്ചനിറമുള്ള ഇലക്കറികള്‍. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണെന്നും പറയാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം കണ്ടുവരുന്നത് ഇലക്കറികള്‍ കഴിക്കാത്തവരില്‍ ആണത്രേ. ബോസ്റ്റണില്‍ നടന്ന പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം..
ഭക്ഷണക്രമത്തില്‍ ധാരാളമായി പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നവരില്‍ ഗ്ലൂക്കോമയുടെ സാധ്യത 20-30 ശതമാനം കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. കണ്ണുകളിലേക്കുള്ള നാഡികളിലെ രക്തപ്രവാഹം ശരിയായ രീതിയില്‍ നിലനിര്‍ത്തുന്നതിന് ഇലക്കറികളില്‍ അടങ്ങിയ വിറ്റാമിനുകള്‍ക്ക് സാധിക്കും. ഇത്തരം വിറ്റാമിനുകള്‍ ഭക്ഷണത്തിലൂടെ വേണ്ടത്ര അളവില്‍ ലഭിക്കാതെ വരുമ്പോള്‍ ചിലപ്പോള്‍ ഇവരുടെ കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കുന്നു.
വളരെ സാവധാനം ഇവരുടെ കാഴ്ചശക്തിക്കു മങ്ങലുണ്ടാകുന്നു. നാല്പതുവയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ നടത്തിയ സര്‍വേയില്‍ നിന്നാണ് ഈ കണ്ടെത്തല്‍. അത് മാത്രമല്ല കരളിന്റെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് ഇലക്കറികള്‍. ഫാറ്റി ലിവര്‍ തടയാന്‍ ഏറ്റവും നല്ലതാണ് ഇലക്കറികള്‍.
പച്ചനിറത്തിലുള്ള ഇലക്കറികള്‍ ധാരാളം കഴിച്ചാല്‍ ഫാറ്റി ലിവര്‍ വരാനുള്ള സാധ്യത കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇലക്കറികളില്‍ ഇനോര്‍ഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയും. ഇലക്കറികളും പഴങ്ങളും കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
Post Your Comments