Latest NewsIndiaNews

‘ഞാന്‍ തളര്‍ന്നു വീഴുമെന്ന് ഉറപ്പായിരുന്നു. ആ സമയത്ത് ഒരുകൂട്ടം ചെറുപ്പക്കാര്‍ അവിടേക്കു വന്നു’ – അനുഭവം പങ്കുവെച്ച് അനുരാധയുടെ കുറിപ്പ്

തളര്‍ന്നു വീഴാറായപ്പോള്‍ തന്നെ സഹായിച്ച ചെറുപ്പക്കാരെ കുറിച്ച് ഗായിക അനുരാധ ശ്രീറാം. അരുണാചല തീര്‍ഥാടന കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ തന്നെ സഹായിച്ച ഒരു കൂട്ടം യുവാക്കളെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു അനുരാധ. ചെറുപ്പക്കാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും അവര്‍ പങ്കുവച്ചു.

‘ആ ചെറുപ്പക്കാരെ ദൈവം അയച്ചതാണ്’ എന്ന വരിയോടെയാണ് അനുരാധ കുറിപ്പ് തുടങ്ങിയത്. അരുണാചലയിലേക്കുള്ള മലകയറ്റത്തിനിടയില്‍ കടുത്ത ചൂടില്‍ ഞാന്‍ ആകെ തളര്‍ന്നിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ ഒരു മണിക്കൂര്‍ കൂടി നടക്കണമായിരുന്നു. എന്നാല്‍ അതിനു മുന്‍പേ ഞാന്‍ തളര്‍ന്നു വീഴുമെന്ന് ഉറപ്പായിരുന്നു. ആ സമയത്ത് ഒരുകൂട്ടം ചെറുപ്പക്കാര്‍ അവിടേക്കു വന്നു. അവര്‍ എല്ലാ തീര്‍ഥാടകര്‍ക്കും ഗ്ലൂക്കോസും വെള്ളവും നല്‍കി. അവര്‍ എന്നെ ഒരുപാട് സഹായിച്ചു. ആ സ്‌നേഹവും കരുതലും കൊണ്ടാണ് ഞാന്‍ തീര്‍ഥാടനം പൂര്‍ത്തിയാക്കിയത് എന്ന് അനുരാധ കുറിച്ചു.

https://www.facebook.com/anuradhasriramofficial/posts/2425805137528346

shortlink

Related Articles

Post Your Comments

Related Articles


Back to top button