Latest NewsIndiaNews

പാക്കിസ്ഥാൻ – ബംഗ്ലാദേശ് അതിര്‍ത്തികളിൽ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാൻ നിർദ്ദേശം നൽകി അമിത് ഷാ

ന്യൂഡല്‍ഹി: പാകിസ്താന്‍ – ബംഗ്ലാദേശ് അതിര്‍ത്തികളിൽ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാൻ നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിര്‍ത്തിയിലെ ബിഎസ്എഫ് വിന്യാസം വിലയിരുത്തുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകുന്നേരമാണ് അമിത് ഷാ ബിഎസ്എഫ് ആസ്ഥാനത്തെത്തിയത്.

ബിഎസ്എഫില്‍ നിന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച അദ്ദേഹം ബിഎസ്എഫിന്റെ സേനാ വിന്യാസത്തെ പ്രശംസിച്ചു. ലോധി റോഡിലുള്ള സിജിഒ കോംപ്ലക്‌സിലെ ബിഎസ്എഫ് ആസ്ഥാനത്തെത്തിയ അമിത് ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം നാല് മണിക്കൂറിലധികം ചെലവഴിച്ചു.

ALSO READ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: അസം ശാന്തമാകുന്നു , സമരത്തിന്റെ മറവിൽ രഹസ്യ സംഘങ്ങൾ നടത്തുന്ന അക്രമം അവസാനിപ്പിക്കാൻ സമരക്കാർ പിന്തിരിയുന്നു

പാകിസ്താന്‍, ബംഗ്ലാദേശ് അതിര്‍ത്തികളിലെ സേനാ വിന്യാസത്തിലും ഒപ്പം സുരക്ഷാ ക്രമീകരണങ്ങളിലും എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button