ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ പാസായത് ചില രാഷ്ട്രീയ പാർട്ടികൾക്ക് വയറുവേദന ഉണ്ടാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് ജനങ്ങളിൽ ഭയം വിതയ്ക്കുകയാണെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന അക്രമങ്ങളെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ സംസ്കാരം, സാമൂഹിക വ്യക്തിത്വം, ഭാഷ, രാഷ്ട്രീയ അവകാശങ്ങൾ എന്നിവയെ പൗരത്വ ഭേദഗതി ബിൽ ബാധിക്കില്ല. നരേന്ദ്ര മോദി സർക്കാർ ഈ സംസ്ഥാനങ്ങളിലെ ജനങ്ങളെ സംരക്ഷിക്കും. ഭീകരവാദത്തെ സംരക്ഷിച്ച് കോൺഗ്രസ് പാർട്ടി ഇത്രയും കാലം വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Post Your Comments