തൃശൂര്‍: കുറ്റവാളികളുടെ മാനുഷികമായ അവകാശങ്ങള്‍ നിഷേധിക്കില്ലെന്ന് വ്യക്തമാക്കി കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന ജയില്‍ക്ഷേമ ദിനാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളാണെങ്കിലും അവര്‍ക്കുള്ള അവകാശങ്ങള്‍ ഉറപ്പ് വരുത്തും. അവരെ വിചാരണ ചെയ്ത് സത്യസന്ധമായി തന്നെ കുറ്റം തെളിയിക്കാനുള്ള അവസരം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments