Latest NewsNewsInternational

ദേശീയ പൗരത്വ ബില്‍ : നിലപാട് വ്യകത്മാക്കി യു.എന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു വിഭാഗം ആളുകള്‍ എതിര്‍ത്ത ദേശീയ പൗരത്വ ബില്‍ സംബന്ധിച്ച് നിലപാട് വ്യകത്മാക്കി രംഗത്ത് എത്തി. പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കുകയും രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്ത പൗരത്വ ഭേദഗതി ബില്ലിന്റെ സാഹചര്യംവിലയിരുത്തുകയാണെന്ന് യു.എന്‍.

Read Also : പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം: അസമിലെ പൊലീസ് വെടിവെപ്പിന്‍റേത് എന്ന തലക്കെട്ടില്‍ പ്രചരിക്കുന്നത് വ്യാജ ദൃശ്യങ്ങള്‍

നിയമത്തിന്റെ അനന്തരഫലങ്ങള്‍ ഗൗരവമായി നിരീക്ഷിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്നങ്ങളേക്കുറിച്ചും ബന്ധപ്പെട്ടവര്‍ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ ഡെപ്യൂട്ടി വക്താവ് ഫറാ ഹഖ് വ്യക്തമാക്കി.മനുഷ്യാവകാശ തത്വങ്ങളും പരിശോധിക്കും.

ഇരുസഭകളും പാസ്സാക്കിയ ബില്‍ വ്യാഴാഴ്ച രാത്രിയാണ് രാഷ്ടപതി അംഗീകരിച്ചത്. അതേസമയം അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം കനക്കുകയാണ്. ബംഗ്ലാദേശ് അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ ആശങ്കയറിയിച്ച സാഹചര്യത്തില്‍ കൂടിയാണ് ഐക്യരാഷ്ട്ര സഭയുടെ അഭിപ്രായപ്രകടനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button