Latest NewsKeralaNews

എന്‍സിസി യൂണിഫോമില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം : ദുരൂഹതയെന്ന് ബന്ധുക്കള്‍

കോഴിക്കോട് : എന്‍സിസി യൂണിഫോമില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം , ദുരൂഹതയെന്ന് ബന്ധുക്കള്‍ കോഴിക്കോട് മുക്കത്താണ് ദലിത് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച്ച വൈകിട്ട് സ്‌കൂള്‍ യൂണിഫോമിലാണ് അനുപ്രിയ എന്ന കുട്ടിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്.

Read Also : വിവാഹവാഗ്ദാനം നല്‍കി നിരന്തര പീഡനം : പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു പ്രതി അറസ്റ്റിലായി

പെണ്‍കുട്ടിക്ക് ഇതര മതസ്ഥനായ യുവാവുമായുള്ള പ്രണയം ഏറെ വൈകിയാണ് വീട്ടുകാര്‍ അറിഞ്ഞത്. കാമുകനാണോ മരണകാരണമായതെന്നും വീട്ടുകാര്‍ സംശയിക്കുന്നു. കാമുകനായ യുവാവിനെപ്പറ്റി വിശദമായി അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.
‘ശരിക്കും മരണം എത്ര രസകരമാണ്’ എന്നാണ് ആത്മഹത്യയുടെ തലേദിവസം നോട്ട് ബുക്കില്‍ അനുപ്രിയ കുറിച്ചത്. മരണത്തിന് തൊട്ടുമുന്‍പ് 17കാരിയുടെ കലുഷിതമായ മനസാണ് കുറിപ്പില്‍ നിറയുന്നത്. പ്രണയം തലയ്ക്കു പിടിച്ച പെണ്‍കുട്ടിയുടെ ചിന്തകളും ഇതിലുണ്ട്.

സ്‌കൂളില്‍ പഠനത്തിനും പഠനേതര പ്രവര്‍ത്തനങ്ങളിലും മികവ് തെളിയിച്ച വിദ്യാര്‍ഥിനിയാണ് അനുപ്രിയ. എന്‍സിസി യൂണിഫോം അണിഞ്ഞുള്ള ഫോട്ടോ വച്ച അതേ മുറിയാണ് അനുപ്രിയ ആത്മഹത്യയ്ക്കും തിരഞ്ഞെടുത്തത്. ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ അസ്വാഭാവികത കണ്ടെത്താനായില്ലെങ്കിലും വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button