KeralaLatest NewsNews

‘കടുത്ത വേദനകള്‍ക്കിടയിലും ചിരിച്ചുകൊണ്ട് പാടുന്ന നന്ദു’- വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ക്യാന്‍സര്‍ എന്ന മഹാവ്യാധിയുമായുള്ള പോരാട്ടത്തിനിടയിലും നന്നായി ഹൃദയം നിറഞ്ഞ് ചിരിക്കുന്നയാളാണ് നന്ദുമഹാദേവ. കടുത്ത വേദനകള്‍ക്കിടയിലും ചിരിച്ചുകൊണ്ട് പാടുന്ന നന്ദുമഹാദേവയുടെ വീഡിയോ പുറത്തുവന്നു. മൂന്നാം തവണയാണ് കാന്‍സര്‍ എന്ന മഹാവ്യാധി നന്ദുവിനെ വരിഞ്ഞുമുറുക്കുന്നത്. ആദ്യം കാലില്‍, രണ്ടാമത് ശ്വാസകോശത്തില്‍ ഇപ്പോള്‍ ഹൃദയത്തിലേക്കുള്ള പ്രധാന രക്തക്കുഴലിലേക്ക് ക്യാന്‍സര്‍ വ്യാപിച്ചിരിക്കുകയാണ്. നന്ദു ഈ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഈ വേദനകള്‍ക്കിടയിലും പതറാത്ത മനസുമായി നന്ദു പാടുകയാണ്. കള്ളിമുള്ളുപോലെ മുള്ളുകളില്ലേലും മാളോരേ, കള്ളി ഇവളുടെ നുള്ളൊരു മുള്ളാണേ.. എന്ന പാട്ട് ഏറെ ഹൃദ്യമായിട്ടാണ് നന്ദുപാടിയിരിക്കുന്നത്. നന്ദു ഈ കാന്‍സര്‍പര്‍വ്വവും അതിജീവിച്ച് തിരികെ വരും എന്ന് പ്രാര്‍ഥിക്കുന്ന ഒരുപാട് പേര്‍ക്ക് ആശ്വാസമാണ് നന്ദുവിന്റെ അമ്മയാണ് വീഡിയോ പങ്കുവെച്ചത്.

https://www.facebook.com/lekha.lekha.12382/videos/270692227222654/

shortlink

Related Articles

Post Your Comments

Related Articles


Back to top button