കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി ) ആഭിമുഖ്യത്തില്‍ 2020 ജനുവരി മുതല്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 30. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ( പി.ജി.ഡി.സി.എ), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിംഗ് ( പി.ജി.ഡി.എ.ഇ), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ ( പി.ജി.ഡി.ഇ.ഡി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), ഡേറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.ടി.ഒ.എ) , സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ( സി.സി.എല്‍.ഐ.എസ്), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ്.എം) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പി.ജി.ഡി.സി.എ, പി.ജി.ഡി.എ.ഇ,ഡി.എല്‍.എസ്.എം എന്നീ കോഴ്സുകള്‍ക്ക് ഡിഗ്രിയാണ് യോഗ്യത. പി.ജി.ഡി.ഇ.ഡി കോഴ്സിന് എം.ടെക്/ ബി.ടെക് / എം.എസ്.സി എന്നിവയാണ് യോഗ്യത. ഡി.സി.എ കോഴ്സിന് പ്ലസ് ടുവാണ് യോഗ്യത.ഡി.ഡി.ടി.ഒ.എ, ഡി.എല്‍.എസ്.എം കോഴ്സുകള്‍ക്ക് എസ്.എസ്.എല്‍.സി പാസ് ആണ് യോഗ്യത. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2322985,2322501.
കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(പി.ജി.ഡി.സി.എ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഓഡിയോ എൻജിനിയറിംങ് (പി.ജി.ഡി.എ.ഇ) കോഴ്‌സുകൾക്ക് ബിരുദമാണ് യോഗ്യത. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ(പി.ജി.ഡി.ഇ.ഡി), എം.ടെക്/ബി.ടെക്/എം.എസ്സ്‌സി വിജയിച്ചിരിക്കണം.
പ്ലസ്ടു കഴിഞ്ഞവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(ഡി.സി.എ) കോഴ്‌സിന് അപേക്ഷിക്കാം, ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ(ഡി.ഡി.റ്റി.ഒ.എ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്(സി.സി.എൽ.ഐ.എസ്) കോഴ്‌സുകൾക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത. ബിരുദധാരികൾക്ക് ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയ്ൻ മാനേജ്‌മെന്റിന്(ഡി.എൽ.എസ്സ്.എം) അപേക്ഷിക്കാം. ഡിസംബർ 30നകം അപേക്ഷ നൽകണം.
ഈ കോഴ്‌സുകളിൽ പഠിക്കുന്ന എസ്.സി/എസ്.റ്റി, മറ്റ് പിന്നാക്ക വിദ്യാർത്ഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ട്. അപേക്ഷാഫോമും വിശദവിവരവും www.ihrd.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോം രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (എസ്.സി/എസ്.റ്റി വിഭാഗങ്ങൾക്ക് 100 രൂപ) ഡി.ഡി സഹിതം സ്ഥാപനമേധാവിക്ക് നൽകണം.
Post Your Comments