കൊച്ചി: മലയാള സിനിമാ ലൊക്കേഷനുകളില്‍ എക്സൈസിന്റെ ലഹരി പരിശോധന. വ്യാഴാഴ്ചയാണ് വിവിധ ലൊക്കേഷനുകളില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേല്‍ അറിയിച്ചു.
നിര്‍മാതാക്കളും നടന് ഷെയ്ന് നിഗവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആരോപണങ്ങളാണ് പരിശോധനയ്ക്ക് കാരണമായത്. സിനിമാ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും എക്സൈസ് പരിശോധന നടത്തണമെന്നും നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ALSO READ: നടൻ ഷെയ്ൻ നിഗത്തിനെതിരായ വിലക്ക് ഒഴിവാക്കുമോ ? നിലപാട് വ്യക്തമാക്കി ഫിലിം ചേംബർ
തിരുവനന്തപുരത്തായിരുന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച പരിശോധന നടത്തിയത്. എന്നാല്‍ കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏതൊക്കെ ലൊക്കേഷനിലാണ് പരിശോധന നടത്തിയതെന്ന് എക്സൈസ് വ്യക്തമാക്കിയിട്ടില്ല.
Post Your Comments