Latest NewsKeralaNews

വനിതാ മജിസ്‌ട്രേറ്റിനെ തടഞ്ഞുവെച്ച സംഭവം: അഭിഭാഷകർക്കെതിരായ കേസ് പിൻവലിച്ചു

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റിനെ തടഞ്ഞുവെച്ച സംഭവത്തിൽ അഭിഭാഷകർക്കെതിരായ കേസ് പിൻവലിച്ചു. കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് മജിസ്ട്രേട്ട് ദീപ മോഹൻ പൊലീസിന് മൊഴി നൽകി. മജിസ്ട്രേട്ടിനെ തടഞ്ഞുവച്ചതിന് ബാർ അസോസിയേഷൻ മാപ്പു പറഞ്ഞിരുന്നു. മജിസ്ട്രേട്ടിന്റെ പരാതിയിൽ അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസുണ്ടായിരുന്നത്.

ALSO READ: വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റ് ദീപ മോഹനനെ ബഹിഷ്‌ക്കരിയ്ക്കും … പ്രശ്‌ന പരിഹാരത്തിന് ബാര്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ തളളി അഭിഭാഷകര്‍

ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെത്തുടർന്ന്, മജിസ്ട്രേട്ടിനെ ബഹിഷ്കരിക്കാനുള്ള തീരുമാനം ഈ മാസം ആറിന് അഭിഭാഷകർ പിൻവലിച്ചിരുന്നു. മജിസ്ട്രേട്ടിനെ തടഞ്ഞ അഭിഭാഷകർക്കെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ചായിരുന്നു അഭിഭാഷകർ ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button