Latest NewsKeralaNews

വാഹനാപകടത്തില്‍ പരിക്കേറ്റ കുട്ടിയെ കാർ യാത്രക്കാർ ആശുപത്രിയിലെത്തിച്ചില്ല, പാതിവഴിയില്‍ ഉപേക്ഷിച്ച്‌ കടന്നു : വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട് : വാഹനാപകടത്തിൽ പരിക്കേറ്റ കുട്ടിക്ക് ദാരുണാന്ത്യം. നല്ലപ്പള്ളി സ്വദേശി സുദേവന്റെ മകനും ഏഴാം ക്ലാസുകാരനുമായ സുജിത്താണ് കാറിടിച്ച് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിക്കായിരുന്നു അപകടം. മിഠായി വാങ്ങാനായി പോകുകയായിരുന്നു കുട്ടിയെ . അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ കാറിൽ തന്നെ കുട്ടിയുമായി ആശുപത്രിയിലേക്ക് പോകാൻ സമീപവാസി ആവശ്യപ്പെട്ടു. 5 കിലോമീറ്ററോളം മുന്നോട്ട് പോയപ്പോൾ കുട്ടിയുടെ തലയില്‍ നിന്നും രക്തംവരാന്‍ തുടങ്ങിയതോടെ ടയർ പഞ്ചറായെന്ന് പറഞ്ഞ് കാറിലുണ്ടായിരുന്നവർ വഴിയിൽ ഇറക്കിവിടുകയായിരുന്നു.

Also read  : കൂട്ടുകാരന്‍ പുഴയില്‍ മുങ്ങിത്താഴുന്നതും ജീവന്‍ പൊലിയുന്നതും കണ്ട് നടുങ്ങി; താനും മരിക്കാന്‍ പോവുകയാണെന്ന് ചിന്തിച്ച അരുണിന്റെ മുന്‍പിലേക്ക് ആ നാലുപേരെത്തി

തുടർന്ന് സമീപവാസി കുട്ടിയെ മറ്റൊരു വാഹനത്തില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. കൃത്യസമയത്ത് ചികിത്സ കിട്ടാത്തതാണ് മരണകാരണം. അഞ്ചുമണിക്ക് അപകടം നടന്നെങ്കിലും ആറരയ്ക്കാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. കാർ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം പുത്തനത്താണി സ്വദേശി അഷറഫിന്‍റേതാണ് കാറെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button