ഇന്ത്യയിലെ വിമാനത്തവാളങ്ങളായ ദിബ്രുഗ (അസം), ഗയ (ബീഹാർ), ഗോണ്ടിയ (മഹാരാഷ്ട്ര) എന്നിവിടങ്ങളിൽ സൗരോർജ്ജ പദ്ധതിയുമായി ഇന്ത്യയിലെ പ്രമുഖ സോളാർ നിർമ്മാതാക്കളായ വിക്രം സോളാർ.165 കിലോവാട്ട് ( 1.1 മെഗാവാട്ട്) ശേഷിയിലാണ് ഈ മൂന്ന് പുതിയ പ്രോജക്ടുകൾ നിർമിക്കുന്നത്.
നാല് മെഗാവാട്ട് വരെയുള്ള സോളാർ പ്രോജക്ടുകൾ ആറ് വിമാനത്താവളങ്ങൾക്കായി (കൊൽക്കത്ത, കാലിക്കട്ട്, ദിബ്രുഗഡ്, ഗയ, ഗോണ്ടിയ, കൊച്ചി) നിലവിൽ വിക്രം സോളാർ നിർമിക്കുന്നുണ്ട്.
അസംമിലെ വിമാനത്താവളമായ ദിബ്രുഗഡിൽ 725 കിലോവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റാണ് തയ്യാറാക്കുന്നത്. അതേസമയം ഗയ, ഗോണ്ടിയ എന്നീ വിമാനത്തവാളങ്ങളിൽ 220 കിലോവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റാണ് തയ്യാറാക്കുന്നത്. ഗയയിലെയും ഗോണ്ടിയയിലെയും സോളാർ പ്ലാന്റുകൾ പ്രതിവർഷം ഏകദേശം 3,00,000 കിലോവാട്ട് ഹരിത ഊർജം ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഈ പ്രോജക്റ്റിൽ ഒപ്പം പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് വിക്രം സോള്ര് മേധാവി ധീരജ് ആനന്ദ് പറഞ്ഞു.
Post Your Comments