Latest NewsNewsSaudi ArabiaGulf

സൗദിയില്‍ നടക്കുന്നത് കോടികളുടെ റിയാല്‍ വരുന്ന മയക്കുമരുന്ന് വ്യാപാരം : പിടിയിലായത് നിരവധി മലയാളികളടക്കം 5000ത്തോളം പേര്‍

റിയാദ് : സൗദിയില്‍ നടക്കുന്നത് കോടികളുടെ റിയാല്‍ വരുന്ന മയക്കുമരുന്ന് വ്യാപാരം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലഹരി, മയക്കു മരുന്ന് കേസില്‍ പിടിയിലായത് അയ്യായിരത്തോളം പേര്‍. രാജ്യത്തേക്ക് മയക്ക് മരുന്ന് കടത്തല്‍, വിപണനം, ഉപഭോഗം, പശ്ചാത്തലമൊരുക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് ഇവര്‍ പടിയിലായത്. പിടിയിലായവരില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരും.

Read Also : പാകിസ്ഥാനില്‍ നിന്നും സൗദിയിലേയ്ക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെ മലയാളി അറസ്റ്റില്‍ : സംഘത്തില്‍ ഏഴ്‌പേര്‍

സൗദി നാര്‍കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റാണ് പിടിയിലായവരുടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. ലഹരി, മയക്ക് മരുന്ന് കേസില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്ത് പിടിയിലായത് അയ്യായിരത്തി അറുപത്തിയേഴ് പേര്‍. മുപ്പത്തി രണ്ട് രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്. രാജ്യത്തേക്ക് മയക്കു മരുന്ന് കടത്ത്, വിപണനം, ഉപഭോഗം, ഗതാഗത സൗകര്യമൊരുക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് ഇവര്‍ പിടിയിലായത്. നിരോധിത മയക്കുഗുളികകള്‍ നിര്‍മ്മിക്കുന്ന യന്ത്ര സാമഗ്രികളടക്കം ഒരു പ്രാദേശിക നിര്‍മ്മാണ കേന്ദ്രവും പിടികൂടിയവയിലുള്‍പ്പെടും. ഇവിടെ നിന്ന് നിരവധി ലഹരി ഗുളികകളും നിര്‍മ്മാണത്തിനുപയോഗിച്ചിരുന്ന അസംസ്‌കൃത വസ്തുക്കളും പിടികൂടി.

കര്‍ശന നിരീക്ഷണത്തിലൂടെ ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തി അടച്ചുപൂട്ടുകയും ഉത്തരവാദികളെ പിടികൂടി കടുത്ത ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്തുവരികയാണെന്ന് നാര്‍ക്കോട്ടിക് ഡയറക്ട്റേറ്റ് വ്യക്തമാക്കി. ഈ കാലയളവില്‍ 54 ലക്ഷം മയക്കുഗുളികകള്‍, ആറ് ടണ്‍ ഹഷീഷ്, 1.4 കിലോ കൊെക്കെന്‍, 2.9 കിലോ ഹെറോയിന്‍, എന്നിവയാണ് പിടിച്ചെടുത്തത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button