ചെന്നൈ: ഇന്ത്യയുടെ അഭിമാനമായ ചെസ്സ് മാസ്റ്റർ വിശ്വനാഥന്‍ ആനന്ദിന് ഇന്ന് അൻപതാം പിറന്നാൾ. ഇന്ത്യന്‍ കായികരംഗത്ത് ചെസ്സിന് മേല്‍വിലാസമുണ്ടാക്കിയ മുന്‍ ലോകചാമ്പ്യനാണ് ആനന്ദ്. രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ച കായികതാരമാണ് ആനന്ദ്.കായികരംഗത്തെ മികവിന് ഖെല്‍രത്‌ന പുരസ്‌കരവും നല്‍കി. പദമശ്രീയും അര്‍ജ്ജുന അവാര്‍ഡും തുടക്കകാലത്തുതന്നെ ആനന്ദിന്റെ മികവിനെ പരിഗണിച്ച് നല്‍കിയിട്ടുണ്ട്. അമ്മയിലൂടെ ചെസ്സിന്റെ ലോകത്തെത്തിയ താരം എന്നതാണ് ആനന്ദിന്റെ അധികമാരും അറിയാത്ത സവിശേഷത.
1988ലാണ് ആദ്യമായി ചെസ്സ് ഗ്രാന്റ് മാസ്റ്ററാകുന്നത്. 2000 -2002ല്‍ ഫിഡേ റേറ്റിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഏഷ്യന്‍ താരം എന്ന ബഹുമതിയും വിശ്വനാഥന്‍ ആനന്ദിന് സ്വന്തമാണ്. നിലവില്‍ ലോക 6-ാം നമ്പര്‍ താരമാണ് ആനന്ദ്. ലോക ചെസ്സില്‍ 2007 മുതല്‍ 2013 വരെ എതിരില്ലാത്ത ചാമ്പ്യനായിരുന്നു വിശ്വനാഥന്‍ ആനന്ദ് എന്ന തമിഴ്‌നാട്ടുകാരന്‍.
ALSO READ: വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്
14-ാം വയസ്സില്‍ ദേശീയ സബ്-ജൂനിയര്‍ ചാമ്പ്യനായി.16-ാം വയസ്സില്‍ ദേശീയ ചാമ്പ്യനായി.1997ല്‍ ലോക ജൂനിയര്‍ ചെസ്സ് ചാമ്പ്യനായി മാറിയ ആനന്ദ് 18-ാം വയസ്സില്‍ ഇന്ത്യയുടെ ആദ്യ ഗ്രാന്റ് മാസ്റ്ററായി മാറി. ഗാരീ കാസ്പറോവും അനാറ്റൊലീ കാര്‍പ്പോവും കളം നിറഞ്ഞു നില്‍ക്കേ റഷ്യക്കാരനല്ലാത്ത ആദ്യ ലോക ചാമ്പ്യനായി ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് മാറി.
Partners in crime! Yes there’s cake tomorrow! pic.twitter.com/fWDos0T0iU
— Viswanathan Anand (@vishy64theking) December 10, 2019
Post Your Comments