Latest NewsKeralaNews

നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന : ബോധവത്ക്കരണം കാറ്റില്‍ പറത്തുന്നു : നിയമലംഘനങ്ങള്‍ക്ക് ഇനി പിഴ തന്നെ

കൊച്ചി: സംസ്ഥാനത്ത് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന. ആദ്യ ദിവസങ്ങളില്‍ നടത്തിയിരുന്ന ബോധവത്ക്കരണങ്ങള്‍ കാറ്റില്‍ പറത്തുന്നതല്ലാതെ യാതൊരു ഫലവും കണ്ടില്ല. ഇനി നിയമലംഘനങ്ങള്‍ക്ക് പിഴ തന്നെയെന്ന് മോട്ടോര്‍ വാഹന വകുപ്പും പൊലീസും തചീരുമാനിച്ചിരിക്കുകയാണ്. ഇന്ന് എറണാകുളം ജില്ലയിലെ വിവിധയിടങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന വ്യാപകമാക്കി. . എറണാകുളത്തിന് പുറമേ കോട്ടയം ഇടുക്കി ജില്ലകളില്‍ നിന്നുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എറണാകുളം പെരുമ്പാവൂര്‍ മേഖലകളിലായി മോട്ടോര്‍ വാഹന വകുപ്പിന്റെ 25 സ്‌ക്വാഡുകള്‍ ആണ് വാഹന പരിശോധനയ്ക്ക് ഇറങ്ങിയത്.

Read Also : സംസ്ഥാനത്ത് ഗതാഗത നിയമലംഘനം കൂടുന്നു : വീണ്ടും വാഹനപരിശോധന : തീരുമാനം സംസ്ഥാന സര്‍ക്കാറിന്റെ

വാഹനങ്ങളിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം. ഒപ്പം സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാതെ വാഹനം ഓടിക്കുന്നവരും പരിശോധനയില്‍ കുടുങ്ങി. ചെറിയ തോതില്‍ നിയമം ലംഘിച്ചവര്‍ക്ക് ബോധവത്കരണം നല്‍കിയപ്പോള്‍ ഗൗരവമേറിയ നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തി. അടുത്ത മാസത്തെ റോഡ് സുരക്ഷാ വാരാചരണത്തിന് മുന്നോടിയായി വാഹന യാത്രക്കാര്‍ റോഡ് നിയമങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കാനും ഈ പരിശോധനകളിലൂടെ മോട്ടോര്‍വാഹന വകുപ്പ് ലക്ഷ്യമിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button