മുംബൈ: മൂന്നാം വിൻഡീസ്-ഇന്ത്യ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. തുടർച്ചയായ മൂന്നാം മത്സരത്തിലും ടോസ് നേടിയ വിൻഡീസ് നായകൻ കീറോണ്‍ പൊള്ളാർഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ആറ് ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 72 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശർമ 34 റൺസോടെയും ലോകേഷ് രാഹുൽ 38 റൺസോടെയും ക്രീസിൽ.
ഇന്ത്യൻ ഇന്നിങ്സിൽ ഷെൽഡൺ കോട്രൽ ബോൾ ചെയ്ത മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ സിക്സർ നേടിയ രോഹിത് ശർമ, രാജ്യാന്തര ക്രിക്കറ്റിലെ സിക്സറുകളുടെ എണ്ണം 400ൽ എത്തിച്ചു. ക്രിസ് ഗെയ്ൽ, ഷാഹിദ് അഫ്രീദി എന്നിവർക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരവും ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരവുമാണ് രോഹിത്. അതേസമയം, ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന താരം രോഹിത്താണ്. 361–ാം ഇന്നിങ്സിൽ 400 സിക്സ് തികച്ച രോഹിത്, 437 ഇന്നിങ്സുകളിൽനിന്ന് 400 സിക്സ് തികച്ച അഫ്രീദിയുടെ റെക്കോർഡാണ് സ്വന്തം പേരിലേക്കു മാറ്റിയത്. ഗെയ്ൽ 486–ാം ഇന്നിങ്സിലാണ് 400 സിക്സ് പൂർത്തിയാക്കിയത്.
Post Your Comments