Latest NewsKeralaNews

‘നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം’; മാപ്പപേക്ഷയുമായി ഷെയ്ന്‍ നിഗം

തിരുവനന്തപുരം: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ കൂടുതല്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയതോടെ സംഭവത്തില്‍ മാപ്പപേക്ഷയുമായി ഷെയ്ന്‍ രംഗത്ത്. ‘കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയില്‍ ഞാന്‍ നടത്തിയ പ്രസ്താവന വലിയതോതില്‍ തെറ്റിദ്ധരിക്കപ്പെട്ടു. നിര്‍മ്മാതാക്കളുടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാര്‍ത്തകളില്‍ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കള്‍ നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നല്‍കിയത്. ഞാന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നിര്‍മാതാക്കള്‍ക്കെതിരെ ഷെയ്ന്‍ നടത്തിയ പ്രസ്താവനയാണ് പുതിയ നീക്കങ്ങള്‍ക്ക് കാരണം. ഷെയ്ന്‍ നിഗത്തെ ഇതരഭാഷകളിലെ സിനിമകളിലും സഹകരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ഫിലിം ചേബര്‍ കത്ത് നല്‍കി. ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനാണ് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ കത്ത് നല്‍കിയത്. ഇക്കാര്യം ഫിലിം ചേംബര്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ഷെയ്ന്‍ നിഗത്തിന് മറ്റ് ഭാഷാ സിനിമകളിലും അഭിനയിക്കാന്‍ സാധിക്കില്ല. സമവായ ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു, നിര്‍മാതാക്കള്‍ക്കെതിരെ സംസാരിച്ചു എന്നീ കാര്യങ്ങളാണ് നിര്‍മാതാക്കളുടെ സംഘടനയെ ചൊടിപ്പിച്ചത്. നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്ന് തനിക്ക് സംശയമുണ്ടെന്ന് ഷെയ്ന്‍ നിഗം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തങ്ങളെ പരിഹസിച്ചുള്ള പ്രസ്താവനയാണിതെന്ന് നിര്‍മാതാക്കള്‍ ആരോപിച്ചു. ഇതോടെ പ്രശ്നം വഷളാകുകയായിരുന്നു.

ഷെയ്ന്‍ നിഗത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നു… എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ച് താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം.

https://www.facebook.com/ShaneNigamOfficial/posts/438004610230403?__xts__%5B0%5D=68.ARA12HYpPJK5zUgEKJNzX4k38wy9cw39_68P1QeplsSm9Rz14gXnw7bb6WpuCj4H5PzvV23T8TSG_U4NwcxixMqckyJ4ccP4cfjLeM4CAA5VR0glhgDm1JB8gupTi0g6_HoJVnOYvi0bv8wZk6EmNtatcqES1Jf6iezARQTTEi3K7jKfEx2cfiG2I4NHCv5cPO282SSEa7KrW-qwNkIgHEgbWXeCJkmp8W0lJHIrZ0mIT_D_EFh80WwHVKv9Lkf7TFVSSg6IYaEeRpgY235Qf9d7K5YE48_hoQuphHTv4mPe34euF5gB8mNW9TyW7IPcxuzwx9k9yBWooDNEKRA&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button