Latest NewsNewsSaudi ArabiaGulf

ജിസിസി ഉച്ചകോടിയ്ക്ക് സമാപനം : ഇറാന് എതിരെ ജിസിസി രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ട്

റിയാദ് : ലോക രാജ്യങ്ങള്‍ ഉറ്റുനോക്കിയ ജിസിസി ഉച്ചകോടി റിയാദില്‍ അവസാനിച്ചു. അംഗരാജ്യങ്ങളുടെ ഐക്യത്തിനും ഇറാനെതിരായ ഒറ്റക്കെട്ടായ നിലപാടിനും ആഹ്വാനം ചെയ്താണ് നാല്‍പതാമത് ജിസിസി ഉച്ചകോടി റിയാദില്‍ സമാപിച്ചത്. പ്രതിസന്ധികള്‍ തരണം ചെയ്തതാണ് ജിസിസിയുടെ ചരിത്രമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. ഐക്യത്തിന്റെ പുതിയ പ്രതീക്ഷകള്‍ക്കാണ് ഉച്ചകോടി തുടക്കം കുറിക്കുന്നതെന്ന് കുവൈറ്റ് അമീര്‍ പറഞ്ഞു.

Read Also : ഇസ്‍ലാമിക രാജ്യങ്ങളുടെയും ജിസിസി രാജ്യങ്ങളുടേയും ഉച്ചകോടിക്കൊരുങ്ങി മക്ക; ഇറാൻ ഭീഷണിയും ചർച്ചാ വിഷയം

ഇറാനെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ജിസിസി ഉച്ചകോടിക്ക് സമാപനം;

ആറ് ജിസിസി അംഗ രാജ്യങ്ങളുടെയും സഹകരണം വര്‍ധിപ്പിക്കുന്നതായിരുന്നു ഉച്ചകോടിയുടെ പ്രധാന അജണ്ട. റിയാദില്‍ നടന്ന ഉച്ചകോടിയില്‍ സല്‍മാന്‍ രാജാവാണ് അധ്യക്ഷത വഹിച്ചത്.

ആറ് ജിസിസി അംഗ രാജ്യങ്ങളുടെയും സാമ്പത്തിക, സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി. 2025-ഓടെ ജിസിസി രാജ്യങ്ങളുടെ സന്പൂര്‍ണ സാമ്പത്തിക സഹകരണമാണ് ജിസിസിയുടെ ലക്ഷ്യം. ഇതിന് മുന്നോടിയായി ഐക്യം രാജ്യങ്ങള്‍ക്കിടയില്‍ വര്‍ധിപ്പിക്കും.

ഖത്തര്‍ വിഷയം പ്രത്യേകമായി ചര്‍ച്ചയായില്ല. എങ്കിലും സഹകരണ ചര്‍ച്ചകള്‍ പുതിയ പ്രതീക്ഷയാണെന്നും അടുത്ത ഉച്ചകോടിയില്‍ അത് പ്രതിഫലിക്കുമെന്നും കുവൈത്ത് അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു. യമന്‍, ഫലസ്തീന്‍ ജനതക്ക് ഉച്ചകോടി ഐക്യജാര്‍ഢ്യം പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button