ദേശീയ പൗരത്വ ഭേദഗതി ബില്ല് രാജ്യസഭയിലും പാസായി

ചര്‍ച്ചയ്ക്കിടെ ശിവസേന എം.പിമാര്‍ രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയി.

ന്യൂഡൽഹി: എട്ട് മണിക്കൂർ ചർച്ചയ്ക്ക് ശേഷം രാജ്യസഭ പൗരത്വ ബിൽ പാസാക്കി. 92 നെതിരെ 117 വോട്ടുകൾക്കാണ് രാജ്യസഭയിൽ ബില്ല് പാസായത്. രാജ്യസഭയില്‍ പൗരത്വഭേദഗതി ബില്ലിന്മേല്‍ നടന്ന വോട്ടെടുപ്പ് ശിവസേന ബഹിഷ്കരിച്ചു. ചര്‍ച്ചയ്ക്കിടെ ശിവസേന എം.പിമാര്‍ രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയി.

ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവും തള്ളിയിരുന്നു . 97നെതിരെ 117 വോട്ടിനാണ്സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയത്. കെ.കെ. രാഗേഷ് എം.പിയാണ്സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടത്.

Share
Leave a Comment