കൊച്ചി: മരട് ഫ്‌ലാറ്റ് പൊളിക്കലിനെതിരെ വീണ്ടും പ്രതിഷേധം. ഇത്തവണ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് ഫ്‌ളാറ്റിന്റെ സമീപത്തെ പ്രദേശവാസികളാണ്. ഫ്‌ലാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപത്തുള്ള വീടുകള്‍ക്ക് കിട്ടേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച് വ്യക്തതയില്ലെന്നാരോപിച്ചാണ് പ്രതിഷേധം.
Read Also : മരട് ഫ്‌ലാറ്റ് പ്രശ്‌നം; നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത വരുത്തി സുപ്രീംകോടതിയുടെ നിര്‍ദ്ദേശം
വീടുകള്‍ക്ക് കേടുപാട് സംഭവിച്ചാല്‍ ഇപ്പോഴത്തെ സ്‌കീം അനുസരിച്ച് ചെറിയ തുക മാത്രമേ നഷ്ടപരിഹാരമായി കിട്ടുകയുള്ളൂ എന്നാണ് പരിസര വാസികളുടെ അശങ്ക.
പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് സമീപവാസികളുടെ തീരുമാനം. ആശങ്കകള്‍ക്കിടെ സമീപത്തെ വീടുകളുടെ നിലവിലെ അവസ്ഥ രേഖപ്പെടുത്താനുള്ള സര്‍വേ നടപടികള്‍ പുനരാരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് സര്‍വേ. ഇതിനിടെ ഫ്‌ലാറ്റുകള്‍ പൊളിക്കുമ്‌ബോഴുണ്ടാകുന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കാനുള്ള കരാറിന് അനുമതി നല്‍കുന്നതിനു വേണ്ടി നഗരസഭയുടെ കൗണ്‍സില്‍ യോഗവും ചേര്‍ന്നു.
Post Your Comments