KeralaLatest NewsIndia

ശമ്പളം കൊടുക്കാൻ കാശില്ലെങ്കിലെന്ത്, കോര്‍പ്പറേഷനെതിരായ സമരത്തില്‍ പങ്കെടുക്കുന്ന കെഎസ്ആർടിസി ജീവനക്കാര്‍ക്ക്‌ ശമ്പളത്തോടെ അവധി നല്‍കി അധികൃതര്‍

തിരുവനന്തപുരം : കെ.എസ്‌.ആര്‍.ടി.സി. സമരം വിജയിപ്പിക്കാന്‍ ജീവനക്കാര്‍ക്കു ഡ്യൂട്ടി ലീവ്‌. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയവെയാണ്‌ കോര്‍പ്പറേഷനെതിരായ സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക്‌ അധികൃതര്‍ ശമ്പളത്തോടെ അവധി നല്‍കിയത്‌.തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഡിപ്പോയില്‍ 18 ഡ്രൈവര്‍മാര്‍ക്കും 20 കണ്ടക്‌ടര്‍മാര്‍ക്കും ലീവ്‌ നല്‍കണമെന്നാവശ്യപ്പെട്ട്‌ ഒരു സംഘടന ലെറ്റര്‍പാഡില്‍ നല്‍കിയ അപേക്ഷയാണ്‌ അംഗീകരിച്ചിരിക്കുന്നത്‌.

തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍ സമരത്തോട്‌ വിമുഖത പ്രകടിപ്പിച്ചു തുടങ്ങിയതോടെയാണു സമരത്തിന്‌ ആളെ കൂട്ടാന്‍ നേതാക്കള്‍ പുതിയ തന്ത്രം പ്രയോഗിക്കുന്നത്‌. ലീവ്‌ അനുവദിച്ചതോടെ ഇന്ന്‌ ഈ ഡിപ്പോയില്‍ നിന്നുള്ള ഭൂരിപക്ഷം സര്‍വീസുകളും മുടങ്ങുന്ന അവസ്‌ഥയിലാണ്‌. സമീപ ഡിപ്പോകളില്‍നിന്നു ജീവനക്കാരെ എത്തിച്ച്‌ അത്യാവശ്യ സര്‍വീസുകള്‍ നടത്താനുള്ള നെട്ടോട്ടത്തിലാണു ഡിപ്പോ അധികൃതര്‍.

യൂണിയന്‍ പ്രവര്‍ത്തനത്തിനു ലീവ്‌ അനുവദിക്കില്ലെന്നു മുന്‍ സി.എം.ഡിമാരായ എം.ജി. രാജമാണിക്യവും ടോമിന്‍ തച്ചങ്കരിയും പുറത്തിറക്കിയ ഉത്തരവ്‌ നിലനില്‍ക്കെയാണു കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കു ലീവ്‌ അനുവദിക്കുന്നത്‌. കെ.എസ്‌.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) രാപകല്‍ സമരത്തിനും ഐ.എന്‍.ടി.യു.സി. പിന്തുണയോടെ ടി.ഡി.എഫ്‌. നടത്തുന്ന ഓഫീസ്‌ ടൈംസമരത്തിനും ജീവനക്കാരുടെ പങ്കാളിത്തം കുറവാണ്‌.സി.ഐ.ടി.യു. സമരത്തില്‍ പകല്‍ ആളുണ്ടെങ്കിലും സന്ധ്യ മയങ്ങിയാല്‍ സംസ്‌ഥാന നേതാക്കളടക്കം പന്തല്‍വിടും.

ടി.ഡി.എഫിന്റെ സമരപ്പന്തല്‍ ഉച്ചകഴിയുമ്പോഴേ കാലിയാകും.സമരത്തില്‍ പങ്കടുക്കാന്‍ ജീവനക്കാരില്ലാതായതോടെയാണു നേതാക്കള്‍ ജീവനക്കാര്‍ക്കു ഡ്യൂട്ടി ലീവ്‌ നല്‍കണമെന്നാവശ്യപ്പെട്ട്‌ മാനേജ്‌മെന്റിനെ സമീപിച്ചത്‌. നേതാക്കളുടെ ആവശ്യം അംഗീകരിച്ച്‌ ഡ്യൂട്ടി ലീവ്‌ അനുവദിക്കുകയും ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button