തൃശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ കാമുകിയെ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലൂടെ കോടതിയിലെത്തിച്ച് വിവാഹം ചെയ്ത യുവാവ് പോലീസ് പിടിയിൽ. സദാചാര പോലീസിങ്ങിന്റെ പേരിലാണ് യുവാവ് അറസ്റ്റിലായത്. വയനാട് സ്വദേശിയായ 23കാരനെ ഗഫൂറും സംഘവും നഗ്‌നനാക്കി ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണമോതിരവും കവര്‍ന്നുവെന്ന കേസിലാണ് കല്യാണത്തിന്റെ അടുത്ത ദിവസം തന്നെ വേലൂപ്പാടം എടകണ്ടന്‍ വീട്ടില്‍ ഗഫൂര്‍ (31) അറസ്റ്റിലായത്.മേലേപുരയിടത്തില്‍ ഹഫീസ് (30), എടകണ്ടന്‍ വീട്ടില്‍ മുഹമ്മദ് റഫീഖ് (29), കാരികുളം കടവ് നൊച്ചി ശ്രുതീഷ്‌കുമാര്‍ (25) എന്നിവരും അറസ്റ്റിലായി.
ഏപ്രില്‍ 7ന് വേലൂപ്പാടത്തെ കാമുകിയുടെ അടുത്തെത്തിയ വയനാട് സ്വദേശിയെ തടഞ്ഞുനിര്‍ത്തിയാണ് അതിക്രമം നടത്തിയത്. അര പവന്റെ സ്വര്‍ണമോതിരം കൈക്കലാക്കിയ സംഘം ഇയാളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 4900 രൂപ പിന്‍വലിച്ചു. പിന്നീട് ബന്ധുവിനെകൊണ്ട് 15,000 രൂപ ബാങ്കില്‍ അടപ്പിച്ച് ആ തുകയും പിന്‍വലിച്ചു. കഴിഞ്ഞ മാസമാണ് യുവാവ് പരാതി നല്‍കിയത്.പിതാവും ബന്ധുക്കളും മാനസികാരോഗ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ച കാമുകിയെ കോടതി ഉത്തരവിന്റെ സഹായത്തോടെ തിങ്കളാഴ്ചയാണ് ഗഫൂര്‍ വിവാഹം ചെയ്തത്.
ഇയാളുടെ നേതൃത്വത്തിലാണ് സദാചാര പൊലീസ് ചമയലും പണം തട്ടലും നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഏറെ സ്വാധീനമുള്ള ആളുടെ മകളെയാണ് ഗഫൂര്‍ വിവാഹം ചെയ്തത്.പ്രണയബന്ധം മുടക്കാന്‍ ബന്ധുക്കള്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച പെരിന്തല്‍മണ്ണ സ്വദേശിനിയെ കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് മോചിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഗഫൂര്‍ വിവാഹം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ബി.ഡി.എസ് വിദ്യാര്‍ത്ഥിനി സാബിഖയാണ് തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി എടക്കണ്ടന്‍ അബ്ദുല്‍ ഗഫൂറിനെ വിവാഹം കഴിച്ചത്.
പ്രണയ ബന്ധത്തിന്റെ പേരില്‍ ബന്ധുക്കള്‍ 32 ദിവസമാണ് സാബിഖയെ മാനസിക രോഗ ചികിത്സക്കായി ആശുപത്രിയിലാക്കിയത്. എതിര്‍പ്പുകള്‍ക്കെല്ലാം ഒടുവില്‍ ഇരുവരുടെയും വിവാഹം തൃശൂര്‍ കോടാലി സബ് രജിസ്ട്രാര്‍ ഓഫിസില്‍ വെച്ചു നടക്കുകയും ചെയ്തിരുന്നു. .
Post Your Comments