Latest NewsNewsIndia

പൗരത്വ ബിൽ: രാജ്യത്തെ മുസ്ലീങ്ങൾ സുരക്ഷിതരാണെന്ന് അമിത് ഷാ

ന്യൂഡൽഹി: രാജ്യത്തെ മുസ്ലീങ്ങൾ സുരക്ഷിതരാണെന്ന് പൗരത്വ നിയമ ഭേദഗതി ബില്‍ രാജ്യസഭയിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കാലങ്ങളായി നരകയാതന അനുഭവിക്കുന്നവരെ സഹായിക്കുകയെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. പതിറ്റാണ്ടുകളായി അഭയാര്‍ത്ഥികളെ പോലെ ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്കിത് പുതുജീവന്‍ നല്‍കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിച്ചു കൊണ്ടു തന്നെ പൗരത്വഭേദഗതി നിയമം കൊണ്ടുവരുമെന്നും, പൗരത്വഭേദഗതി ബില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.

ബില്ല് പാസായാല്‍ ബംഗാളി ഹിന്ദുക്കള്‍ അസമിന് ഭാരമാകുമെന്ന പ്രചാരണവും അസമില്‍ നടക്കുന്നുണ്ട്. രാജ്യം മൊത്തമാണ് പൗരത്വ ബില്ല് നടപ്പാക്കുന്നത്. അസമില്‍ മാത്രമല്ല. പൗരത്വ ബില്ല് മുസ്ലിങ്ങള്‍ക്കെതിരായ വിവേചനമാണ് എന്ന പ്രചാരണത്തിനും സര്‍ക്കാര്‍ മറുപടി നല്‍കി. 1955ലെ പൗരത്വ നിയമ പ്രകാരം ഏത് വിദേശികള്‍ക്കും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാം. ഈ നിയമത്തിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താതെയാണ് പുതിയ പൗരത്വ ബില്ല് നടപ്പാക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നു.

ALSO READ: പൗരത്വ ബില്‍ ഇന്ത്യയുടെ മുന്നോട്ടുപോക്കിന് അതിപ്രധാനം, ബില്ലിനെതിരായ കള്ളപ്രചാരണങ്ങള്‍ നടത്തുന്ന ഇന്ത്യൻ പാർട്ടിക്കാരുടെ ഭാഷ പാകിസ്ഥാന്റേത്;- നരേന്ദ്ര മോദി

മുസ്ലിംങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്താൻ ശ്രമം നടക്കുന്നുണ്ട്. ഭരണഘടനക്കനുസരിച്ചാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത്. വേട്ടയാടൽ നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ് പൗരത്വ ബിൽ. നിങ്ങളുടെ ഏത് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. സഭയില്‍ നിന്നും ഇറങ്ങിപ്പോവാതെ ഒരു സംവാദത്തിന് പ്രതിപക്ഷം തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button