കൊച്ചി : അഭിനേതാക്കളായ എസ് പി ശ്രീകുമാറും, സ്നേഹ ശ്രീകുമാറും വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. സമകാലിക വിഷയങ്ങളെ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടിയായ മറിമായ’ത്തിൽ ഇരുവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
Also read : ചേട്ടായി പഠിച്ചോ.. ഞാന്‍ ജോലിക്ക് പോയി ചേട്ടായിയെ പഠിപ്പിച്ചോളാം’ജിനേഷിന്റെ കുറിപ്പ് വായിക്കേണ്ടത്
മണ്ഡോദരി എന്ന കഥാപാത്രത്തിലൂടെ സ്നേഹയും, ലോലിതൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രീകുമാറും കയ്യടി നേടി. ഓട്ടൻത്തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ, അമച്വർ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. മെമ്മറീസ് എന്ന ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രമാണ് ശ്രീകുമാറിനെ ഏറെ പ്രശസ്തനാക്കിയത്.
Post Your Comments