Latest NewsUAENewsGulf

യുഎഇയിലെ കാലാവസ്ഥയെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്

ദുബായ് : യുഎഇയിലെ കാലാവസ്ഥയെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ് . യു.എ.ഇയില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. യാത്ര ചെയ്യുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

Read Also : യുഎഇയില്‍ മഴയും അസ്ഥിരമായ കാലാവസ്ഥയും : മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

യു.എ.ഇയുടെ ഒട്ടുമിക്ക എമിറേറ്റുകളിലും ചൊവ്വാഴ്ച മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രാത്രി അബൂദബി, ഫുജൈറ, ഷാര്‍ജ എന്നിവിടങ്ങളില്‍ മഴ കനത്തും. രാജ്യത്തിന്റെ കിഴക്കന്‍ മേഖല, പടിഞ്ഞാറന്‍ മേഖല, വടക്കന്‍ മേഖല എന്നിവിടങ്ങളിലാണ് മഴ ശക്തമാകാന്‍ സാധ്യതയുള്ളത്.

തീരപ്രദേശങ്ങളിലെല്ലാം നാളെ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി വരെ അസ്ഥിര കാലാവസ്ഥാ തുടരാനാണ് സാധ്യത. പലയിടത്തും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 കിലോമീറ്റരില്‍ കൂടുതലാകാന്‍ സാധ്യതയുണ്ട്.

30 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റ് നിരന്തരമായുണ്ടാകും. കടല്‍ പ്രക്ഷുബദ്ധമായിരിക്കും. അതേസമയം, യു.എ.ഇയില്‍ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചരണം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം തള്ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button