അബുദബി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ. വിവിധയിടങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ, അബുദബി എന്നീ എമിറേറ്റുകളില്‍ മഴ അനുഭവപ്പെട്ടു. ചിലയിടങ്ങളില്‍ പ്രത്യേകിച്ചും വടക്കന്‍ എമിറേറ്റുകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ വാദികളില്‍ വെള്ളം കുത്തിയൊഴുകി. അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് തീരമേഖലകളില്‍ 22 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് താപനില.
അന്തരീക്ഷത്തിലും പൊടിപടലങ്ങള്‍ തിങ്ങിനിറഞ്ഞിട്ടുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. പൊടിക്കാറ്റും മൂടിക്കെട്ടിയ അന്തരീക്ഷവും അനുഭവപ്പെടുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം ഉയര്‍ന്ന പ്രദേശങ്ങളില്‍ 8 ഡിഗ്രി സെല്‍ഷ്യസിനും 22 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് താപനില അനുഭവപ്പെട്ടത്. രാവിലെ രാജ്യത്ത് പൊടിക്കാറ്റും അനുഭവപ്പെട്ടിരുന്നു. നാളെയും സമാനകാലാവസ്ഥ തുടരും എന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
Post Your Comments