Latest NewsIndiaNews

പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ ഗുണ്ടകൾ തല്ലിച്ചതച്ചു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

മൂന്ന് പേരെയും വധിക്കുകയായിരുന്നു ആക്രമികളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ ഗുണ്ടകൾ തല്ലിച്ചതച്ചു. ഇരുമ്പ് വടികളും കുപ്പികളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മൂന്ന് പേരെയും വധിക്കുകയായിരുന്നു ആക്രമികളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സുഹൃത്തുമായി വീടിന് പുറത്ത് സംസാരിച്ചുകൊണ്ട് നില്‍ക്കുന്നതിനിടെ രണ്ട് കാറുകളിലായി എത്തിയ സംഘമാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ അമിത് ഘോഷ് പറഞ്ഞു. യാതൊരു പ്രകോപനവും കൂടാതെ കാറില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് വടികളും ഹെല്‍മറ്റും കുപ്പികളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു എന്നും അമിത് വ്യക്തമാക്കി.

ALSO READ: അയോധ്യയിൽ രാമക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് സിപിഎം; വർഗ്ഗീയത തുലയട്ടെയെന്ന് പുറമെ മുദ്രാ വാക്യം വിളിക്കുമ്പോഴും മനസ്സിൽ മതത്തിന്റെ ചേരി തിരിവ് സൃഷ്ടിക്കുന്ന കമ്മ്യൂണിസ്റ്റ് സഖാക്കളുടെ വിചിത്ര കണ്ടെത്തൽ പുറത്ത്

കഴിഞ്ഞ വെള്ളിയാഴ്ച നോര്‍ത്ത് പര്‍ഗാനിലുള്ള ബിജെപി ഓഫീസിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. കൂടാതെ ബിജെപി എംഎല്‍എയ്ക്കു നേരെ ബോംബ് എറിയുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം തൃണമൂല്‍ പ്രവര്‍ത്തകര്‍ പര്‍ഗനാസിലെ ബിജെപി ജില്ലാ പ്രസിഡ് ഫാല്‍ഗുനി പാത്രയെ ആക്രമിക്കുകയും വീടും കാറും അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. ഏതാനും നാളുകളായി പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button