Latest NewsNewsBusiness

കാര്യമായ നേട്ടമില്ലാതെ ഇന്നത്തെ ഓഹരി വിപണി

മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനം കാര്യമായ നേട്ടം കൈവരിക്കാതെ ഓഹരിവിപണി. സെന്‍സെക്സ് 40486ലും നിഫ്റ്റി 11934ലിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 727 കമ്പനികളുടെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ 818 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എച്ച്ഡിഎഫ്സി, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍,യുപിഎല്‍, സിപ്ല, സണ്‍ ഫാര്‍മ, എസ്ബിഐ, ഭാരതി എയര്‍ടെല്‍,ഒഎന്‍ജിസി, ഗ്രാസിം, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, വിപ്രോ, യെസ് ബാങ്ക്, സീ എന്‍ര്‍ടെയന്‍മെന്റ്, ടിസിഎസ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

കഴിഞ്ഞ ദിവസം നേട്ടം കൈവരിക്കാനാകാതെയാണ് ഓഹരി വിപണി അവസാനിച്ചത്. സെന്‍സെക്സ് 42.28 പോയിന്റ് ഉയര്‍ന്ന് 40,487.43ലും നിഫ്റ്റി 16 പോയിന്റ് ഉയർന്ന് 11,937.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇയിലെ 1034 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1431 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികള്‍ക്ക് മാറ്റമിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button