Latest NewsKeralaNews

മകളുടെ വീടിന്റെ പിന്നില്‍ ടാര്‍പോളിന്‍ ഷെഡില്‍ ആക്രിസാധനങ്ങള്‍ക്കൊപ്പം എണ്‍പതുവയസ്സുകാരിയായ അമ്മ : വീടും സ്ഥലവും മകളുടെ പേരില്‍ എഴുതി കൊടുത്തതിന് മകള്‍ ആ അമ്മയ്ക്ക് കൊടുത്ത സമ്മാനം : മന:സാക്ഷിയെ നടുക്കുന്ന കാഴ്ച

മകളുടെ വീടിന്റെ പിന്നില്‍ ടാര്‍പോളിന്‍ തിരുവനന്തപുരം: മകളുടെ വീടിന്റെ പിന്നില്‍ ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഷെഡില്‍ ആക്രിസാധനങ്ങള്‍ക്കൊപ്പം എണ്‍പതുവയസ്സുകാരിയായ അമ്മ . വീടും സ്ഥലവും മകളുടെ പേരില്‍ എഴുതി കൊടുത്തതിന് മകള്‍ ആ അമ്മയ്ക്ക് കൊടുത്ത സമ്മാനമായിരുന്നു ആ അമ്മയുടെ ജീവിതം. തലസ്ഥാന നഗരിയിലാണ് മന:സാക്ഷിയെ നടുക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.

Read Also : അന്ധനും വൃദ്ധനുമായ പിതാവിനെ തെരുവില്‍ ഉപേക്ഷിച്ച് മക്കള്‍ : നാല് മക്കളുള്ള ഈ 82 കാരന്‍ കഴിയുന്നത് നാട്ടുകാരുടെ സംരക്ഷണയില്‍

ഭവനസന്ദര്‍ശനത്തിനായി റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഷെഡില്‍ ആക്രിസാധനങ്ങള്‍ക്കൊപ്പം എണ്‍പതുവയസ്സുകാരി തങ്കമ്മയെ കണ്ടത്. തിരുവനന്തപുരം പാലോട് പാപ്പനംകോട് വെങ്കിടഗിരിയിലെ വീട്ടിലാണ് കരളലിയിക്കുന്ന ഈ കാഴ്ച.

മകള്‍ക്ക് എഴുതിക്കൊടുത്ത പത്തു സെന്റിലെ വീടിന്റെ പിന്‍വശത്ത് ടാര്‍പ്പോളിന്‍ വലിച്ചുകെട്ടിയ ഷെഡില്‍, പഴയ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിനു നടുവിലാണ് ഇവര്‍ കഴിയുന്നത്. കൈയെത്തും ദൂരത്തില്‍ ആള്‍മറയില്ലാത്ത കിണറുമുണ്ട്. പാപ്പനംകോട് റസിഡന്‍സ് അസോസിയേഷന്റെ ഇടപെടല്‍ മൂലം പൊലീസ് സഹായത്തോടെ ചികിത്സയും മറ്റു സൗകര്യങ്ങളും ലഭിച്ചു.

ഭവന സന്ദര്‍ശനത്തിന് പാപ്പനംകോട് റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് ഇതു കണ്ടത്. വസ്ത്രംപോലുമില്ലാതെയാണ് തങ്കമ്മ കിടന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഉടന്‍ പാലോട് പൊലീസില്‍ അറിയിച്ചു. ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പിനോട് അഭ്യര്‍ഥിച്ചതായും വീട്ടിലെത്തി ചികിത്സ നല്‍കുമെന്നും വീടിനുള്ളില്‍ കിടത്താന്‍ മകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും നിരീക്ഷിക്കുമെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button