KeralaLatest NewsNews

ട്രക്ക് നദിയിലേക്ക് മറിഞ്ഞ് മലയാളി ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: ട്രക്ക് നദിയിലേക്ക് മറിഞ്ഞ് മലയാളി ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് ദാരുണാന്ത്യം. അരുണാചല്‍ പ്രദേശില്‍ ആണ് സൈനിക ട്രക്ക് മറിഞ്ഞത്. പാലക്കാട് എളവത്തൊടിയില്‍ പവിത്രന്‍ ആണ് മരിച്ച മലയാളി. സൈനികര്‍ സഞ്ചരിച്ച ട്രക്ക് 1500 അടി താഴ്ചയില്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടം. നാലു സൈനികരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സഹപ്രവര്‍ത്തകര്‍ക്കൊപ്പം നാട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ക്യാംപില്‍ മൊബൈല്‍ ഫോണിന് റേഞ്ച് കിട്ടാത്തതിനാല്‍ ഞായറാഴ്ചകളിലാണ് കിലോമീറ്ററുകള്‍ അകലെയുള്ള ബൂത്തുകളില്‍ ചെന്ന് വീടുകളിലേക്ക് ഫോണ്‍ ചെയ്യുന്നത്.

ALSO READ: വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

നാലു വര്‍ഷം മുമ്പാണ് പവിത്രന്‍ സേനയില്‍ ചേര്‍ന്നത്. മൂന്നു മാസം മുമ്പാണ് പവിത്രന്‍ അവധിക്ക് വന്നുപോയത്. അടുത്ത ഫെബ്രുവരിയില്‍ നാട്ടില്‍ വരാനുള്ള തയ്യാറെടുപ്പിലാണ് പവിത്രന്‍. ഭൗതിക ശരീരം നടപടി ക്രമങ്ങള്‍ക്ക് ശേഷം വിമാനമാര്‍ഗം നാട്ടിലെത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button