Latest NewsKeralaIndiaNews

സുപ്രീം കോടതിയിലെ മുതിർന്ന മലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു

ന്യൂഡൽഹി: സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയാണ്. 1968ല്‍ സുപ്രീം കോടതിയില്‍ പ്രാക്‌ടീസ് തുടങ്ങിയ ലില്ലി തോമസ് ചങ്ങനാശേരി കുത്തുകല്ലുങ്കല്‍ പരേതരായ അഡ്വ.കെ.ടി.തോമസിന്റെയും അന്നമ്മയുടെയും മകളാണ്.

മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എംഎല്‍ ബിരുദം നേടി. ഇന്ത്യയില്‍ ആദ്യമായി എംഎല്‍ നേടിയ വനിതയെന്നും വിദേശകാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശകന്‍കൂടിയായിരുന്ന പോളണ്ടുകാരന്‍ പ്രഫ.ചാള്‍സ് ഹെന്‍‌റി അലക്‌സാണ്ടര്‍ വിഛിന്റെ ശിഷ്യയുമാണ്.

ALSO READ: യുവതിയുടെ കൊലപാതകം : ഭര്‍ത്താവിനെയും കാമുകിയെയും അറസ്റ്റ് ചെയ്തു

രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പില്‍ വിലക്കാനുള്ള സുപ്രീം കോടതി വിധി ലില്ലി തോമസ് നല്‍കിയ ഹര്‍ജിയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button